രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

ദില്ലി: ലോക്സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസിന്റെ നയങ്ങളാണെന്നും കോണ്‍ഗ്രസ് സംരക്ഷിച്ചത് ഒരു കുടുംബത്തിന്റെ മാത്രം താത്പര്യങ്ങളാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റേത് വിഭജനത്തിന്റെ രാഷ്ട്രീയമാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം, പ്രതിപക്ഷം മുദ്രാവാക്യം വിളികളോയെ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു.
കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ വിഭജിച്ചത്. രാഷ്ട്രീയ താത്പര്യങ്ങളോടെ കോണ്‍ഗ്രസ് ആന്ധ്രയെ വിഭജിച്ചതിന്റെ ദുരിതഫലങ്ങള്‍ തെലുങ്കാന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ കശ്മീര്‍ ഇന്ത്യയുടെ കൈയില്‍ ഇരിക്കുമായിരുന്നു.
വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് രണ്ട് സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടു. എല്ലാവരെയും വിശ്വാസത്തിലെടുത്തായിരുന്നു ആ നടപടി. വളരെ ഭംഗിയായി വിഭജനം നടന്നു. എന്നാല്‍ ആന്ധ്രയുടെ വിഭജനം കോണ്‍ഗ്രസ് വഷളാക്കി. വേണ്ടത്ര ആലോചിക്കാതെ ധൃതിപിടിച്ചായിരുന്നു ഈ വിഭജനം. മോദി പറഞ്ഞു.
ജനാധിപത്യത്തെ കുറിച്ച്‌ കോണ്‍ഗ്രസ് ബിജെപിയെ പഠിപ്പിക്കേണ്ടെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തെ കുറിച്ച്‌ കോണ്‍ഗ്രസ് ഞങ്ങളോട് പ്രസംഗിക്കേണ്ട. കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ എങ്ങനെയാണ് ജനാധിപത്യത്തെ കൈകാര്യം ചെയ്തതെന്ന് ഞങ്ങള്‍ക്കറിയാം. സ്വാതന്ത്ര്യം നേടി 70 വര്‍ഷങ്ങള്‍ക്ക് ശേഷവും കോണ്‍ഗ്രസ് ചെയ്ത വിതച്ച പാപത്തിന്റെ ഫലം 125 കോടി ജനതയും അനുഭവിക്കുകയാണ്.
കോണ്‍ഗ്രസ് സേവിച്ചത് രാജ്യത്തെയല്ല, ഒരു കുടുംബത്തെയാണ്. വര്‍ഷങ്ങളോളം ഒരു കുടുംബത്തെ സേവിക്കുന്നതിനായി അവര്‍ തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചു.Post A Comment: