ജ്വല്ലറികളുടെ പുറക് വശങ്ങളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണം


തൃശൂര്‍: ജ്വല്ലറികളിലും ആഭരണനിര്‍മ്മാണ ശാലകളിലും സുരക്ഷാ സംവിധാനം ശക്തമാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ സ്വര്‍ണാഭരണ കടകളും നിര്‍മ്മാണശാലകളും കേന്ദ്രീകരിച്ച് മോഷണം വ്യാപകമായതിനെ തുടര്‍ന്നാണ് ജ്വല്ലറി കടയുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ജ്വല്ലറികളുടെ പുറക് വശങ്ങളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണം. രാത്രികാലങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ജാഗ്രത പാലിക്കുന്നുണ്ടോയെന്ന് സ്ഥാപനയുടമകള്‍ പരിശോധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള മോഷ്ടാക്കള്‍ കവര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്ന ഷോപ്പിന്റെ സ്‌കെച്ചും, ബ്ലൂപ്രിന്റും തയ്യാറാക്കിയ ശേഷമാണ് കവര്‍ച്ച ആസൂത്രണം ചെയത് നടപ്പിലാക്കുന്നതെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. പോലീസ് ക്ലബില്‍ നടന്ന യോഗത്തില്‍ എ.സി.പി  പി വാഹിദ്, സി.ഐ കെ സി സേതു തുടങ്ങിയവര്‍ പങ്കെടുത്തു.

Post A Comment: