ബീഹാറില്‍ നിന്നു പിടിയിലായ ഒരാളെ ഉടനെ തൃശൂരിലേക്ക് കൊണ്ടുവരും
ചാലക്കുടി: ചാലക്കുടിയിലെ ഇടശേരി ജ്വല്ലറി
കുത്തിത്തുറന്ന് 13 കിലോ സ്വര്‍ണവും ആറു ലക്ഷം രൂപയും മോഷ്ടിച്ച സംഘത്തിലെ രണ്ടു പേര് പൊലീസ്
പിടിയിലായി. ബീഹാറില്‍ നിന്നു പിടിയിലായ ഒരാളെ ഉടനെ തൃശൂരിലേക്ക് കൊണ്ടുവരും. രണ്ടാമനെ
പ്രയോജനപ്പെടുത്തി മറ്റു പ്രതികളെ വലയിലാക്കാനുള്ള ശ്രമത്തിലാണ് ബീഹാറില്‍
തമ്പടിച്ചിരിക്കുന്ന അന്വേഷണ സംഘം. രണ്ടുദിവസം മുമ്പാണ് ആദ്യത്തെയാള്‍ ബിഹാറിലെ
കടിഹാര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് പിടിയിലായത്. ചാലക്കുടിയിലെ നിരീക്ഷ
കാമറകളില്‍ നിന്നു ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കുടുക്കിയത്. ഇയാള്‍
പിടിയിലായ ദിവസം തന്നെ ഡിവൈ.എസ്.പി -സി.എസ്. ഷാഹുല്‍ഹമീദ് ബിഹാറിലേക്ക്
തിരിച്ചിരുന്നു. ഇതിനു ശേഷമാണ് രണ്ടാമനും കുടുങ്ങിയത്. കഴിഞ്ഞ 28നായിരുന്നു
നഗരത്തിലെ ഇടശേരി ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടന്നത്. ജില്ലയിലെ ഏറ്റവും വലിയ
കവര്‍ച്ചയായിരുന്നു ഇത്. അതേസമയം രണ്ട് പേരെ കസറ്റഡിയില്‍ എടുത്തത് സംബന്ധിച്ച
സ്ഥിരീകരണം നല്കാന് അന്വേഷണ സംഘം
തയ്യാറായിട്ടില്ല
Post A Comment: