ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ കട്ട് ചെയ്ത് 13 കിലോ സ്വര്‍ണ്ണവും 6 ലക്ഷം രൂപയും ഇവര്‍ കൊളളയടിച്ചത്.


ചാലക്കുടി: നോര്‍ത്ത് ജംഗ്ഷനിലെ ഇടശ്ശേരി ജ്വല്ലറി കൊളളയടിച്ച കുപ്രസിദ്ധ കൊളള സംഘം പിടിയിലായി. ഉദുവ ഹോളീഡേ റോബേഴ്സ്  തലവനടക്കം ബീഹാര്‍ കട്ടിഹാര്‍ ബാരാ ബസാര്‍ സ്വദേശി അശോക് ബാരിക് (32) സംഘാംഗങ്ങളായ ജാര്‍ഖണ്ഡ് പിയാര്‍പൂര്‍ സ്വദേശി അമീര്‍ ഷേക്ക് എന്ന കില്ലര്‍ അമീര്‍ (32), ജാര്‍ഖണ്ഡ് പാക്കൂര്‍ മനിക് വാര സ്വദേശി ഇന്‍ജാമുള്‍ ഹഖ് എന്ന ചൂഹാ (19) എന്നിവരാണ് പിടിയിലായത്. അശോക് ബാരിക്കിനെ ബീഹാറിലെ കട്ടിഹാറിലുളള ബാരിക് ചൗക്കില്‍ നിന്നും അമീര്‍ ഷേക്കിനെ ജാര്‍ഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയിലെ രാധാനഗറില്‍ നിന്നും ഇന്‍ജാമുള്‍ ഹഖിനെ പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദിലെ ബഗുവാന്‍ ഗോളയിലെ ഹബാസ് പൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
       ജനുവരി 27 രാത്രിയാണ് ചാലക്കുടി ടൗണിലെ ഇ ടി ദേവസ്സി ആന്‍ഡ് സണ്‍സ് ഇടശ്ശേരി ജ്വല്ലറിയുടെ പിന്‍ഭാഗത്തുളള എക്സഹോസ്റ്റ് ഫാന്‍ ഇളക്കി മാറ്റി ചുമര്‍ തുരന്ന് അകത്ത് കയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ കട്ട് ചെയ്ത് 13 കിലോ സ്വര്‍ണ്ണവും 6 ലക്ഷം രൂപയും ഇവര്‍ കൊളളയടിച്ചത്. ജാര്‍ഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയിലെ പിയാര്‍പൂര്‍ സ്വദേശികളായ മറ്റ് സംഘാംഗങ്ങളുമായി 3 മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബീഹാര്‍ സ്വദേശികളായ അശോക് ബാരിക് പിയാര്‍പൂരിലെത്തി, കേരളത്തിലെ ജ്വല്ലറികളില്‍ മോഷണം നടത്തുന്നതിനായുളള പദ്ധതി തയ്യാറാക്കിയിരുന്നു. 2017  ഡിസംബറില്‍ കേരളത്തിലെത്തുകയും തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ജ്വല്ലറികള്‍ നോക്കി വയ്ക്കുകയും കൊളള ചെയ്യാനുളള നിരീക്ഷണം നടത്തുകയും ചെയ്തിരുന്നതിനും തെളിവ് ലഭിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി (റൂറല്‍) യതീഷ് ചന്ദ്ര വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
       ചാലക്കുടി ഡി വൈ എസ് പി സി.എസ്.ഷാഹുല്‍ ഹമീദിന്‍റെ നേതൃത്വത്തില്‍ നടത്തിയ വ്യത്യസ്ത ഓപ്പറേഷനുകളായ ഓപ്പറേഷന്‍ ഡമക്ക, ഓപ്പറേഷന്‍ ഫാറാക്ക, ഓപ്പറേഷന്‍ ഹബാസ് എന്നിവയിലൂടെയാണ് 3 പ്രതികളെയും പിടികൂടിയത്. ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ മുഹമ്മദ് ഷാഫി എം.പി, ജില്ലാ ക്രൈം ബ്രാഞ്ച് എ എസ് ഐ മാരായ കെ എ മുഹമ്മദ് അഷറഫ്, സുനില്‍ പി സി, ക്രൈം സ്ക്വാഡംഗങ്ങളായ അഡീഷണല്‍ എസ് ഐ വല്‍സകുമാര്‍.വി.എസ്, സതീശന്‍ മടപ്പാട്ടില്‍, ജോബ് സി എ, റോയ് പൗലോസ്, മൂസ പി എം, മനോജ് ടി ജി, വിനോദ് ശങ്കര്‍, ശ്രീകുമാര്‍, അജിത് കുമാര്‍, സില്‍ജോ വി യു, ഷിജോ തോമസ്, ജിതിന്‍ ജോയ് എന്നിവരടങ്ങുന്ന സംഘമാണ് ബീഹാര്‍, ജാര്‍ഖണ്ഡ്, വൈസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പ്രതികളെ പിടികൂടിയത്.
       സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ തൃശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഫ്രാന്‍സിസ് ഷെല്‍ബി, ചാലക്കുടി സി ഐ, ഹരിദാസന്‍ വി, മാള സി ഐ ഭൂപേഷ് കെ.കെ, പുതുക്കാട് സി ഐ സുധീരന്‍ എസ്.പി, കൊടകര സി ഐ സുമേഷ്.കെ, ചാലക്കുടി എസ് ഐ ജയേഷ് ബാലന്‍, അതിരപ്പളളി പോലീസ് സ്റ്റേഷന്‍ എ എസ് ഐ മാരായ ജോണ്‍സണ്‍ കെ ജെ, ജോഷി ടി സി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാകേഷ് പി, സി ആര്‍ പ്രദീപ്, പി പി ജയകൃഷ്ണന്‍, സുദേവ് പി, വി എസ് റെജി എ.യു, രാജേഷ് ചന്ദ്രന്‍, സഹദേവന്‍, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷീബ അശോകന്‍, സൈബര്‍ സെല്‍ ടീമംഗങ്ങളായ ചെന്നൈ സി ബി സി ഐ ഡി എസ്.ഐ ശാസ്ത, എ.എസ്.ഐ മനോജ്, സിവില്‍ പോലീസ് ഓഫീസറായ എം ജെ ബിനു എന്നിവരുമുണ്ടായിരുന്നു.

Post A Comment: