കൂ ട്ടിയെഴുന്നള്ളിപ്പില്‍ 24 ഗജവീരന്മാര്‍ അണിനിരന്നു

കുന്നംകുളം: ആയിരങ്ങളെ ആവേശ ലഹരിയിലാഴ്ത്തി കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവം വര്‍ണ്ണാഭമായി. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലെ വിശേഷാല്‍ പൂജകള്‍ നടന്നു. ഉച്ചക്ക് വിപുലമായ ചടങ്ങുകളോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പും,  വിവിധ ദേശങ്ങളില്‍ നിന്നുള്ള പ്രാദേശിക പൂരങ്ങളുടെ വരവും ആരംഭിച്ചു. തുടര്‍ന്ന്  വാദ്യമേളങ്ങളുടെയും ഗജവീരന്‍മാരുടെയും അകമ്പടിയോടെ ദേശപൂരങ്ങള്‍ നാടുചുറ്റി ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. പ്രാദേശിക ആഘോഷങ്ങള്‍ ദേവിയെ വണങ്ങി കിഴക്കു വശത്തെ പാടത്ത് വാദ്യങ്ങള്‍ അവസാനിപ്പിച്ചതോടെ ഗജവീരന്മാര്‍ ദേവിക്ക് അഭിമുഖമായി അണിനിരന്നു.  
വൈകീട്ട് 5.30 ന്‌ സമന്വയിക്കുന്ന നാദമേളത്തോടെ കൂട്ടിയെഴുന്നെളളിപ്പ് നടന്നു. കൂ ട്ടിയെഴുന്നള്ളിപ്പില്‍ 24 ഗജവീരന്മാര്‍  അണിനിരന്നു. വൈകീട്ട്‌ നാടന്‍കലാരൂപങ്ങളായ തെയ്യം, തിറ , കാളി , എന്നിവയും കാവിടികളും ക്ഷേത്രത്തിലെത്തി.
തുടര്‍ന്ന് ദീപാരാധന, നിറമാല എന്നിവ നടന്നു.  രാത്രി 9.30 ന് കലാമണ്ഡലം ബലരാമന്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍ മാരാര്‍ എന്നിവര്‍ നേതൃത്വത്തില്‍  നടപ്പുര തായമ്പകയും  അരങ്ങേറി. പുലര്‍ച്ചെ നടന്ന പൂരാവര്‍ത്തനത്തോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി.Post A Comment: