പോക്സോ നിയമ പ്രകാരം വലിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷ തന്നെ നല്‍കുന്നുണ്ട്, വധശിക്ഷ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമല്ല

ദില്ലി: രാജ്യത്ത് നടക്കുന്ന എല്ലാ ബാല ലൈംഗിക പീഡനങ്ങള്‍ക്കും വധശിക്ഷ പരിഹാരമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2012 പാസാക്കിയ പോക്സോ നിയമത്തില്‍ ബാല ലൈംഗിക പീഡനങ്ങള്‍ക്കുള്ള കടുത്ത ശിക്ഷ പരാമര്‍ശിച്ചിട്ടുണ്ടെന്നും വധശിക്ഷ എല്ലാ ശിശുപീഡനങ്ങള്‍ക്കും പരിഹാരമല്ലെന്നുമാണ് വ്യാഴാഴ്ച കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ പറഞ്ഞത്.

പോക്സോ നിയമ പ്രകാരം വലിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷ തന്നെ നല്‍കുന്നുണ്ട്, വധശിക്ഷ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമല്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിനോട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ഡല്‍ഹിയില്‍ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബന്ധു പീഡിപ്പിച്ച കേസ് പരിഗണിക്കവെയാണ് പി.എസ്. നരസിംഹ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ഹര്‍ജി സമര്‍പ്പിച്ച വക്കീല്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് കോടതിയില്‍ ആവശ്യമുന്നയിച്ചപ്പോഴാണ് കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. 

Post A Comment: