പ്രധാനമന്ത്രി ജനങ്ങളുടെ പോക്കറ്റില്‍നിന്ന് പണമെടുത്ത് ബാങ്കിംഗ് മേഖലയില്‍ നിക്ഷേപിക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഉറ്റ ചങ്ങാതികളും ബാങ്കില്‍നിന്ന് ഇത് കൊള്ളയടിക്കുകയും ചെയ്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.


ദില്ലി: പ്രധാനമന്ത്രി അദ്ദേഹത്തിന്റെ നടപടികള്‍കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക സംവിധാനം തകരാറിലാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി
ജനങ്ങളുടെ പോക്കറ്റില്‍നിന്ന് പണമെടുത്ത് ബാങ്കിംഗ് മേഖലയില്‍ നിക്ഷേപിക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഉറ്റ ചങ്ങാതികളും ബാങ്കില്‍നിന്ന് ഇത് കൊള്ളയടിക്കുകയും ചെയ്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
22,000 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഉന്നതങ്ങളില്‍നിന്നുള്ള സംരക്ഷണമില്ലാതെ ഇത് നടത്താനാവില്ല. സര്‍ക്കാരിനുള്ളില്‍ നിന്നുള്ള ആളുകള്‍ക്ക് ഈ തട്ടിപ്പ് കാലേക്കൂട്ടി അറിയാമായിരുന്നു. അല്ലാതെ ഇതു നടക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി മുന്നോട്ടുവന്ന് ഇക്കാര്യങ്ങളില്‍ മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തട്ടിപ്പ് നടന്നത് കോണ്‍ഗ്രസിന്റെയും യുപിഎയുടേയും കാലത്താണെന്ന് ബിജെപി പ്രചരിപ്പിക്കുന്നത് സംഭവത്തെ വഴിതിരിച്ചുവിടാനാണെന്നും രാഹുല്‍ ആരോപിച്ചു

Post A Comment: