അധികാരത്തിലേറുന്നതിന് മുന്നെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും മോദി സര്‍ക്കാര്‍ പറയുന്നതെന്ന് രാഹുല്‍ ചൂണ്ടികാട്ടി.

അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. അധികാരത്തിലേറുന്നതിന് മുന്നെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും മോദി സര്‍ക്കാര്‍ പറയുന്നതെന്ന് രാഹുല്‍ ചൂണ്ടികാട്ടി.
ഇനി ഒരു വര്‍ഷം കൂടിയല്ലേ ഇത് സഹിക്കേണ്ടതുള്ളുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.'നാലു കൊല്ലം കഴിഞ്ഞു: ഇപ്പോഴും കര്‍ഷകര്‍ക്ക് മികച്ച വില വാഗ്ദാനം ചെയ്യുന്നു.
നാലു കൊല്ലം കഴിഞ്ഞു: ബജറ്റിനോട് യോജിക്കാത്ത വ്യാമോഹ പദ്ധതികള്‍.
നാലു കൊല്ലം കഴിഞ്ഞു: യുവാക്കള്‍ക്ക് ജോലിയില്ല.
നന്ദിയുണ്ട്, ഇനിയൊരു കൊല്ലം കൂടിയല്ലേ ഉള്ളൂ.' ഇതായിരുന്ന രാഹുല്‍ കുറിച്ചത്.


Post A Comment: