ത​ന്‍റെ​യും ക​മ​ലി​ന്‍റെ​യും ല​ക്ഷ്യം ഒ​ന്നാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​മാ​ണ് ത​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ര​ജ​നീ​കാ​ന്ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു


ചെ​ന്നൈ: ഔദ്യോ​ഗി​ക രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന പ്ര​ഖ്യാ​പ​നം നടത്തിയ ന​ട​ന്‍ ക​മ​ല്‍​ഹാ​സ​നെ പ്ര​ശം​സി​ച്ച്‌ ന​ട​ന്‍ ര​ജ​നീ​കാ​ന്ത്. ക​മ​ല്‍ ഹാ​സ​ല്‍ കാ​ര്യ​പ്രാ​പ്തി​യു​ള്ള വ്യ​ക്തി​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം നേ​ടാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​മെ​ന്നും ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞു. ത​ന്‍റെ​യും ക​മ​ലി​ന്‍റെ​യും ല​ക്ഷ്യം ഒ​ന്നാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​മാ​ണ് ത​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ര​ജ​നീ​കാ​ന്ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​മ​ലി​നു പു​റ​മേ ര​ജ​നീ​കാ​ന്തും രാ​ഷ്ട്രീ​യ പ്രവേശനം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നു മു​ന്പു​ത​ന്നെ ന​ട​ന്‍ ര​ജ​നീ​കാ​ന്തു​മാ​യി താ​ന്‍ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നെ​ന്ന് ക​മ​ല്‍​ഹാ​സ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ട് എ​തി​രാ​ളി​ക​ളാ​യാ​ലും പ​ര​സ്പ​രം ബ​ഹു​മാ​നി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ത​ങ്ങ​ള്‍ തീ​രു​മാ​നി​ച്ച​താ​യി ത​മി​ഴ് മാ​സി​ക​യാ​യ ആ​ന​ന്ദ​വി​ക​ട​നി​ല്‍ എ​ഴു​തി​യ പ്ര​തി​വാ​ര ലേ​ഖ​ന​ത്തി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നു വി​ശ​ദീ​ക​രി​ക്കാ​ന്‍ ക​മ​ല്‍ ത​യാ​റാ​യി​ല്ല. 

ബു​ധ​നാ​ഴ്ച​യാ​ണ് മ​ക്ക​ള്‍ നീ​തി മ​യ്യ​മെ​ന്ന പേ​രി​ല്‍ ക​മ​ല്‍ ത​ന്‍റെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു. ഏ​പ്രി​ല്‍ നാ​ലി​ന് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ വ​ന്‍ രാ​ഷ്ട്രീ​യ പൊ​തു​യോ​ഗം ന​ട​ത്തു​മെ​ന്നും ക​മ​ല്‍ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ക​മ​ല്‍ ഡി​എം​കെ നേ​താ​വ് ക​രു​ണാ​നി​ധി​യെ​യും സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Post A Comment: