കാര്‍ഡില്‍ അംഗങ്ങളെ ചേര്‍ക്കല്‍, കുറവ് ചെയ്യല്‍, റേഷന്‍കട മാറ്റം എന്നിവയ്ക്കുളള അപേക്ഷ ഇപ്പോള്‍ സ്വീകരിക്കില്ല


പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷ ഇന്നു (ഫെബ്രുവരി 15) മുതല്‍ ജില്ലയിലെ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍കാര്‍ഡ് പുതുക്കുന്ന സമയം ഫോട്ടോ പതിച്ച കാര്‍ഡ് ലഭിക്കാത്തവര്‍ പുതുക്കാത്ത റേഷന്‍ കാര്‍ഡ് ഹാജരാക്കണം. റേഷന്‍കാര്‍ഡ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ പുതുക്കാത്ത റേഷന്‍ കാര്‍ഡ് ഹാജരാക്കണം.
നിലവില്‍ താല്‍ക്കാലിക കാര്‍ഡ് (ചട്ട കാര്‍ഡ്) കൈവശമുളളവര്‍, നാളിതുവരെ ഒരുറേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ മറ്റ് സംസ്ഥാനത്തു നിന്ന് റേഷന്‍കാര്‍ഡ് സറണ്ടര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് കൈവശമുളളവര്‍ റേഷന്‍ കാര്‍ഡിനുളള അപേക്ഷ www.civilsupplieskerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകള്‍സഹിതം ഹാജാരാക്കണം. കാര്‍ഡുടമയുടെ സമീപകാലത്തെ ര് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ -ഒരു ഫോട്ടോ അപേക്ഷയിലെ നിര്‍ദ്ദിഷ്ട സ്ഥാനത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം. കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്. രണ്ടു മുതല്‍ പന്ത്രണ്ട് വയസ്സു വരെയുളള കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്. ആറു മാസത്തിനുളളില്‍ ലഭിച്ച താമസ സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകണം. അപേക്ഷയില്‍ സാക്ഷ്യപ്പെടുത്തിയ വിവരങ്ങള്‍ക്ക് കാര്‍ഡുടമ പൂര്‍ണ്ണമായും ഉത്തരവാദിയായിരിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവിലെ റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍, കാര്‍ഡില്‍ അംഗങ്ങളെ ചേര്‍ക്കല്‍, കുറവ് ചെയ്യല്‍, റേഷന്‍കട മാറ്റം എന്നിവയ്ക്കുളള അപേക്ഷ ഇപ്പോള്‍ സ്വീകരിക്കില്ല. അതിനുളള തീയതി പിന്നീട് അറിയിക്കും. പഞ്ചായത്ത് അടിസ്ഥാനത്തില്‍ അപേക്ഷ സ്വീകരിക്കുന്ന വിശദവിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ അറിയിക്കും.

Post A Comment: