www.revenue.kerala.gov.in വെബ് സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ പോക്ക് വരവ്.


ഓണ്‍ലൈന്‍ പോക്ക് വരവിന് ജില്ല സജ്ജം
വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട പോക്ക് വരവ് നടപടി ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിന് തൃശൂര്‍ ജില്ല സജ്ജമായതായി ജില്ലാ കളക്ടര്‍ ഡോ. ഏ കൗശിഗന്‍ അറിയിച്ചു. ജില്ലയിലെ 255 വില്ലേജുകളില്‍ 242 വില്ലേജുകളിലും ഓണ്‍ലൈന്‍ പോക്ക് വരവായി. പോക്ക് വരവ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിലവിലുളള സങ്കീര്‍ണത്തകളും കാലതാമസവും ഒഴിവാക്കാന്‍ ഇതു വഴി സാധിക്കും. ഇതോടെ ഭൂനികുതി വസ്തു ഉടമസ്ഥന് ഓണ്‍ലൈനായി അടക്കാന്‍ കഴിയും. ഭൂരേഖ ഡിജിറ്റലായി സൂക്ഷിക്കുന്നതിനും നടപടികള്‍ സുതാര്യമാക്കുന്നതിനും ഓഫീസ് ജോലികളില്‍ ഒട്ടേറെ സമയനഷ്ടമുളള നടപടിക്രമങ്ങള്‍ ഒഴിവാക്കുന്നതിനും ഇതുകൊ് സാധിക്കും. വസ്തു കൈമാറാനുദേശിക്കുന്ന വ്യക്തി ബന്ധപ്പെട്ട വില്ലേജാഫീസറില്‍ നിന്നും തപ്പേര്‍ അക്കൗ് എക്സ്ട്രാക്റ്റ് വാങ്ങി അതുപ്രകാരം പ്രമാണങ്ങള്‍ തയ്യാറാക്കി ബന്ധപ്പെട്ട സബ് രജിസ്ട്രാറെ സമീപിച്ചാല്‍ രജിസ്ട്രേഷന്‍ നടത്തുന്നതോടൊപ്പം പോക്ക് വരവിനുളള വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് / വില്ലേജ് ഓഫീസര്‍ക്ക് ഓണ്‍ലൈനായി കൈമാറും. പോക്ക് വരവ് അനുവദിക്കുന്നതോടെ നേരിട്ടോ ഓണ്‍ലൈനായോ നികുതി ഒടുക്കുവാനുളള വിവരം രജിസ്ട്രര്‍ ചെയ്യപ്പെടും. സങ്കീര്‍ണ്ണമായ ഫോറങ്ങള്‍ തയ്യാറാക്കി ഓഫീസുകളെ നേരില്‍ സമീപിക്കുമ്പോഴുാകുന്ന സമയ നഷ്ടവും അസൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക് ഒഴിവാക്കാനുമാകും. ഇതിനകം തയ്യാറാക്കി കഴിഞ്ഞ പ്രമാണങ്ങള്‍ നിലവിലുളള രീതിയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം. പുതിയതായി തയ്യാറാകുന്ന ആധാരങ്ങള്‍ക്ക് ബന്ധപ്പെട്ട വില്ലേജില്‍ നിന്നും ലഭിക്കുന്ന തണ്ടപ്പേര്‍ അക്കൗണ്ട് എക്സ്ട്രാക്റ്റ് പ്രകാരം തയ്യാറാക്കുന്നത് ഓണ്‍ലൈന്‍ പോക്ക് വരവ് നടപടി സുഗമമാക്കും. ഇതിലൂടെ റവന്യൂ രേഖകളിലും ആധാരത്തിലുളള ഭൂമി സംബന്ധമായ വിവരങ്ങളിലെ കൃത്യത ഉറപ്പാക്കാനാകും. തപ്പേര്‍ അക്കൗണ്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വന്തമായോ ആധാരമെഴുത്തുകാര്‍ / വക്കീല്‍ മുഖാന്തിരമോ ആധാരം തയ്യാറാക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററിന്‍റെ സഹായത്തോടെ റവന്യൂ വകുപ്പ് തയ്യാറാക്കിയ www.revenue.kerala.gov.in വെബ് സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ പോക്ക് വരവ്. കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും ഇതിനായി കോര്‍ഡിനേറ്റര്‍മാരുടെ സേവനം ലഭിക്കും. ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍, ജില്ലാ രജിസ്ട്രാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍നല്‍കി കഴിഞ്ഞതായി ജില്ലാ കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ആധാരം എഴുത്ത് സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

Post A Comment: