ഈ മാസം 21 നാണ് സമരം.


കോഴിക്കോട്: ഒഞ്ചിയം മേഖലയിലെ സി പി എം അക്രമസഭംവങ്ങളില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹി എകെജി ഭവന് മുന്നില്‍ ആര്‍.എം.പി.ഐ പ്രതിഷേധ സമരം നടത്തുമെന്ന് കെ കെ രമ. ഈ മാസം 21നാണ് സമരം.
സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തില്‍ കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും രമ പറഞ്ഞു. കണ്ണൂര്‍ ഷുഹൈബ് വധത്തില്‍ ടിപി കേസിലെ പ്രതികളായ കിര്‍മാണി മനോജിന്‍റെയും, കൊടി സുനിയുടെയും ടി.കെ രജീഷിന്‍റെയും പങ്ക് വ്യക്തമാണ്. ടി പിയെ കൊലപ്പെടുത്തിയ രീതിയില്‍ തന്നെയാണ് ഷുഹൈബിന്‍റെ കൊല നടത്തിയതെന്നും കെ കെ രമ വ്യക്തമാക്കി.


Post A Comment: