ലോക ചാമ്പ്യന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു

മുംബൈ: അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മികച്ച ഒത്തൊരുമയിലൂടെ മഹത്തായ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്ന് ഇന്ത്യന്‍ താരങ്ങളുടെ തകര്‍പ്പന്‍ ജയം ചൂണ്ടിക്കാട്ടി സച്ചിന്‍ പറഞ്ഞു.
' ലോക ചാമ്പ്യന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഇവരെ നയിച്ച രാഹുല്‍ ദ്രാവിഡിനും പറസിനും അഭിനന്ദനങ്ങളെന്നും' സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.


Post A Comment: