പ്രാദേശിക പരിഗണന നല്‍കി ജസ്റ്റിസ് ജോസഫിനെ നിയമിക്കണമെന്ന വാദത്തോടും നിയമമന്ത്രാലയത്തിന് വിയോജിപ്പാണ്

ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍. ശുപാര്‍ശ തിരിച്ചയാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചേക്കും. ജസ്റ്റിസ് ജോസഫിനെക്കാള്‍ മുതിര്‍ന്ന ഹൈക്കോടതി ജഡ്ജിമാര്‍ ഉണ്ടെന്നും ശുപാര്‍ശ നിര്‍ബന്ധമായും അംഗീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യത ഇല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രാദേശിക പരിഗണന നല്‍കി ജസ്റ്റിസ് ജോസഫിനെ നിയമിക്കണമെന്ന വാദത്തോടും നിയമമന്ത്രാലയത്തിന് വിയോജിപ്പാണ്. അഖിലേന്ത്യാ തലത്തിലെ സീനിയോറിറ്റിയില്‍ ജസ്റ്റിസ് ജോസഫ് 45-ാമതാണ്. അദ്ദേഹത്തെക്കാള്‍ സീനിയോറിറ്റിയുള്ള 12 ചീഫ് ജസ്റ്റിസ്മാര്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
ജനുവരി 10 നാണ് ജസ്റ്റിസ് കെഎം ജോസഫ്, മുതിര്‍ന്ന അഭിഭാഷക എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ ജനുവരി 12 ന് കൊളീജിയത്തിലെ നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് അയക്കുന്നത് ചീഫ് ജസ്റ്റിസ് വൈകിപ്പിച്ചിരുന്നു.
സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയാണ് ജസ്റ്റിസ് ജോസഫെന്നായിരുന്നു കൊളീജിയം വിലയിരുത്തല്‍.


Post A Comment: