സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എം.എല്‍.എയ്ക്കെതിരെ വിമര്‍ശനമുള്ളത്.

കൊച്ചി: എം. സ്വരാജ് എം.എല്‍.എയ്ക്കെതിരെ രൂക്ഷ വിമര്‍ശമനവുമായി സി.പി.എെ എറണാകുളം ജില്ലാ സമ്മേളനം. അഹങ്കാരത്തിന്റെ പ്രതിരൂപമാണ് സ്വരാജെന്ന് സി.പി.എെ പറഞ്ഞു. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എം.എല്‍.എയ്ക്കെതിരെ വിമര്‍ശനമുള്ളത്. സ്വരാജിനെ കൂടാതെ ജില്ലയിലെ മറ്റ് രണ്ട് സി.പി.എം എം.എല്‍.എമാര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇവര്‍ക്ക് സി.പി.എെയുടെ വോട്ട് വേണമെന്നും എന്നാല്‍ പാര്‍ട്ടിയെ അംഗീകരിക്കാന്‍ സ്വരാജിന് പ്രയാസമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിസാര വോട്ടിന് വിജയിച്ച കൊച്ചി എം.എല്‍.എ കെ.ജെ. മാക്സിക്ക് ഇപ്പോള്‍ സി.പി.ഐയെ കണ്ട ഭാവമില്ലെന്നും ജനജാഗ്രതാ യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്ന് സി.പി.ഐയെ അധിക്ഷേപിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 


ജില്ലയിലെ സ.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ വൈപ്പിന്‍ എം.എല്‍.എ എസ്. ശര്‍മയ്ക്കും കോതമംഗലം എം.എല്‍.എ ആന്റണി ജോണിനും വിമര്‍ശനമുണ്ട്. ജില്ലയില്‍ പതിനൊന്ന് നിയമസഭാ സീറ്റില്‍ മല്‍സരിക്കാനുള്ള അര്‍ഹത സി.പി.എമ്മിനില്ലെന്നും സി.പി.എെ വ്യക്തമാക്കി.

Post A Comment: