ഇതോടെ മൂന്ന് മത്സരങ്ങളുളള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്.


ദില്ലി: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ട്വന്റി-20 മത്സരത്തിലും വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ട്വന്റി-20ലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുളള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്.
വിജയത്തിന്‍റെ പാത പിന്‍തുടരുന്ന ടീം ഇന്ത്യ ഡിന്നറൊരുക്കിയാണ് ജയം ആഘോഷിച്ചത്. ആഘോഷത്തിന്‍റെ ചിത്രം കൊഹ്ലി തന്‍റെ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മഹേന്ദ്ര സിങ് ധോണി, ശിഖര്‍ ധവാന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സുരേഷ് റെയ്ന, കെ.എല്‍.രാഹുല്‍ തുടങ്ങിയവരും ഡിന്നറില്‍ പങ്കെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി-20 മല്‍സരത്തില്‍ ശിഖര്‍ ധവാന്‍റെ മികച്ച ബാറ്റിങ്ങും ഭുവനേശ്വര്‍ കുമാറിന്‍റെ ബോളിങ്ങുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 32 പന്തില്‍ നിന്ന് 72 റണ്‍സാണ് ധവാന്‍ സ്വന്തമാക്കിയത്. 4 ഓവര്‍ ബോള്‍ ചെയ്ത ഭുവി 28 റണ്‍സെടുത്ത് 5 വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യമായാണ് ട്വന്റി-20യില്‍ ഇന്ത്യന്‍ പേസര്‍ അഞ്ചു വിക്കറ്റ് സ്വന്തമാക്കുന്നത്


Post A Comment: