മലക്കപ്പാറ വാല്‍പ്പാറയ്ക്കടുത്ത് നാലുവയസ്സുകാരനെ കൊന്ന പുലിയെ പിടികൂടി.
തൃശൂര്‍ :മലക്കപ്പാറ വാല്‍പ്പാറയ്ക്കടുത്ത് നാലുവയസ്സുകാരനെ കൊന്ന പുലിയെ വനംവകുപ്പ് പിടികൂടി.
വനംവകുപ്പ് വെച്ച കൂട്ടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പുലി
കുടുങ്ങിുകയായിരുന്നു. പുലി കൊലപ്പെടുത്തിയ കുട്ടിയുടെ വീടിനു സമീപത്തു സ്ഥാപിച്ച
കെണിയിലാണ് പുലി കുടുങ്ങിയത്. ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം പുലിയെ
സ്ഥലത്തുനിന്ന് മാറ്റും.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ്
തേയിലത്തൊഴിലാളികളായ എസ്റ്റേറ്റ് തൊഴിലാളികളായ മുഷറഫലിയുടെയും സബിയയുടെയും മകന്
സൈദുള്ളയെ പുലി കൊന്നത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
തേയിലത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. അമ്മ
കുളിപ്പിച്ചതിനുശേഷം അടുക്കളവാതിലിനടുത്ത് നിര്‍ത്തിയിരുന്നു കുട്ടിയെ.
അമ്മ അടുക്കളയിലേക്ക് മാറിയ സമയം തോട്ടത്തില്‍നിന്ന് വന്ന പുലി കുട്ടിയെയും കൊണ്ട് ഓടിമറഞ്ഞു. രാത്രിയാണ് കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. വീട്ടില്‍നിന്ന് 350 മീറ്റര്‍ അകലെനിന്ന് തലയും ഉടലും വേര്‍പെട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Post A Comment: