റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും


സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പട്ടയവിതരണ മേളയുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 15) പട്ടയമേള നടക്കും. വൈകീട്ട് 4 ന് കെ കരുണാകരന്‍ സ്മാരക ടൗണ്‍ ഹാളില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും. വനഭൂമിപട്ടയം കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറും ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും വിതരണം ചെയ്യും. പുറമ്പോക്ക് ഭൂമിയിലെ കൈവശക്കാര്‍ക്കുളള പട്ടയം കോര്‍പ്പറേഷന്‍ മേയര്‍, എം പി മാര്‍, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡ് എന്നിവരും വിതരണം നടത്തും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആശംസ നേരും. ജില്ലാ കളക്ടര്‍ ഡോ. ഏ കൗശിഗന്‍ സ്വാഗതവും സബ് കളക്ടര്‍ ഡോ. രേണുരാജ് നന്ദിയും പറയും. 6182 ഓളം പട്ടയം മേളയില്‍ വിതരണം ചെയ്യും.

Post A Comment: