സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം നി​ര്‍​ദേ​ശം ന​ല്‍​കിയിരുന്നു.


ക​ണ്ണൂ​ര്‍: ശു​ഹൈ​ബ് വ​ധ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്നു. സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം നി​ര്‍​ദേ​ശം ന​ല്‍​കിയിരുന്നു. ചൊവ്വാഴ്ച സുധാകരന്‍ സമരം അവസാനിപ്പിക്കുമെന്നാണ് സൂചന. 

ശു​ഹൈ​ബ് വ​ധ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും യു​ഡി​എ​ഫ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം. ചൊ​വ്വാ​ഴ്ച അ​ഡ്വ. ടി. ​ആ​സി​ഫ​ലി ഇ​തു​സം​ബ​ന്ധി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. മാ​ര്‍​ച്ച്‌ മൂ​ന്നി​ന് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് രാ​പ്പ​ക​ല്‍ സ​മ​രം ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു. 


സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സു​ധാ​ക​ര​ന്‍ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സു​ധാ​ര​നോ​ട് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​ത്.

Post A Comment: