രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരമുള്ള ശത്രുത ഉപേക്ഷിക്കണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.


കോഴിക്കോട്: കേരളത്തിലെ അക്രമ രാഷ്ട്രീയത്തെ അപലപിച്ച്‌ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അക്രമവും വികസനവും ഒരുമിച്ച്‌ പോകില്ലെന്ന് പറഞ്ഞ ഉപരാഷ്ട്രപതി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരമുള്ള ശത്രുത ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒരുമിച്ച്‌ മുന്‍കൈയെടുക്കണമെന്നും അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ വെങ്കയ്യ നായിഡു രണ്ടു പരിപാടികളില്‍ പങ്കെടുക്കാനാണ് കോഴിക്കോട് എത്തിയത്.
അതേസമയം, ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ കോഴിക്കോട് മേയറുടെ ഭാഗത്തുനിന്ന് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചടങ്ങില്‍ ഉപരാഷ്ട്രപതിക്ക് ഉപഹാരം നല്‍കേണ്ട മേയര്‍ വിട്ടുനിന്നതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് ഉപരാഷ്ട്രപതിയുടെ ചടങ്ങില്‍ എത്താന്‍ കഴിയാതെ പോയതെന്നും മേയര്‍ പറയുന്നു.


Post A Comment: