ഭക്ഷണം തെരഞ്ഞെടുക്കുന്നത് ഓരോ വ്യക്തിയുടെയും ഇഷ്ടമാണെന്നും ഉപരാഷ്ട്രപതി


മുംബൈ: വിവാദമായ ബീഫ് വിഷയത്തില്‍ വീണ്ടും അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ബീഫ് കഴിച്ചോളൂ. പക്ഷെ എന്തിനാണ് അത് ആഘോഷമാക്കുന്നത് എന്നാണ് ഉപരാഷ്ട്രപതി ചോദിക്കുന്നത്. ആര്‍എ പോഡ്ഡാര്‍ കോളെജിന്‍റെ 75 ആം വാര്‍ഷിക ദിന ചടങ്ങില്‍ സംസാരിക്കവെയാണ് ഉപരാരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
നിങ്ങള്‍ക്ക് ബീഫ് കഴിക്കണോ. എങ്കില്‍ കഴിച്ചോളൂ. പക്ഷെ അത് ആഘോഷിക്കേണ്ട ആവശ്യം ഇല്ല. ചുംബനം സമരം പോലെ എല്ലാവരും ഇതും ആഘോഷിക്കുകയാണ്. ചുംബന സമരവും ഇതുപോലെ തന്നെയായിരുന്നു. നിങ്ങള്‍ക്ക് ചുംബിക്കണമെങ്കില്‍ ചുബിക്കാം. പക്ഷെ എന്തിനാണ് അത് ആഘോഷമാക്കുന്നത്. എന്തിനാണ് അതിന് മറ്റുള്ളവരുടെ അനുവാദം വാങ്ങിക്കുന്നതെന്നും വെങ്കയ നായിഡു ചോദിച്ചു.
മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിനെ കുറിച്ച്‌ സംസാരിച്ചപ്പോഴാണ് വെങ്കയ്യ നായിഡു ഇക്കാര്യം പറഞ്ഞത്. മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ അറവുശാലകള്‍ക്ക് നിരോധിച്ചതിനെ ചോദ്യം ചെയ്ത് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
ഇതിനു മുന്‍പും ബീഫ് വിഷയത്തില്‍ വെങ്കയ്യ നായിഡു പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ഭക്ഷണം തെരഞ്ഞെടുക്കുന്നത് ഓരോ വ്യക്തിയുടെയും ഇഷ്ടമാണെന്നും അതുകൊണ്ട് തന്നോട് എന്ത് കഴിക്കണ്ട എന്ത് കഴിക്കണം എന്ന് ആരും പറയാറില്ലെന്നും നായിഡു പറഞ്ഞിരുന്നു.

Post A Comment: