ഇന്ത്യയില്‍ സൈനിക ക്യാംപിനു നേരെ പാക് ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് യു.എസിന്റെ ആരോപണം.



വാഷിങ്ടണ്‍:  പാകിസ്താന്‍ പുതിയ തരത്തിലുള്ള ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന ആരോപണവുമായി യു.എസ്.
 ഇന്ത്യയില്‍ സൈനിക ക്യാംപിനു നേരെ പാക് ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് യു.എസിന്റെ ആരോപണം.
ഹ്രസ്വദൂര മിസൈലുകളടക്കമുള്ള ആയുധങ്ങള്‍ വികസിപ്പിക്കുന്നുവെന്നാണ് ആരോപണം. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണ്തതിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
അമേരിക്ക പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും പാകിസ്താന്‍ ഭീകരരുമായുള്ള ബന്ധം തുടരുകയാണെന്നും ലശ്കര്‍ ഇ ത്വയ്യിബ അടക്കമുള്ള സംഘടനകള്‍ക്ക് പാകിസ്താന്‍ താവളമൊരുക്കുകയാണെന്നും  പറയുന്നു .
ഉത്തരകൊറിയയുടെ നശീകരണ സ്വഭാവമുള്ള ആയുധങ്ങള്‍ അമേരിക്കക്ക് ഭീഷണി ഉയര്‍ത്തുമെന്നാണ് റിപ്പോട്ടില്‍ ഉണ്ട്


Post A Comment: