പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു.


ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. സ്വാത് താഴ്‌വരയിലെ സൈനിക താവളത്തിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ആര്‍മി യൂണിറ്റിന്റെ ഓഫിസിനു സമീപത്തെ വോളിബോള്‍ മൈതനാത്താണ് സ്‌ഫോടനമുണ്ടായത്. മൈതാനത്തുണ്ടായിരുന്നു സൈനികരാണ് കൊല്ലപ്പെട്ടവര്‍. സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെഹ്‌രീക്-ഇ-താലിബാന്‍ (ടി.ടി.പി) ആക്രമണത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തു.

Post A Comment: