ബാബരി മസ്​ജിദ്​ വിഷയം പരിഹരിക്കുന്നതിനായി കോ​ണ്‍ഗ്രസ്​ സജീവമായി ശ്രമിക്കണമെന്നും തരൂര്‍ .കൊച്ചി: വികസന സന്ദേശങ്ങള്‍ തന്ത്രപരമായി ഉപയോഗിച്ചതാണ്​​ മോദിയുടെ വിജയത്തിനു പിറകിലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ ശശി തരൂര്‍. ശൂന്യമായ ബാഗുമായി​ വില്‍പ്പന നടത്തുന്ന മികച്ച വില്‍പ്പനക്കാരനാണ്​ മോദിയെന്നും തരൂര്‍ പരിഹസിച്ചു. വാജ്​പെയ്​ സര്‍ക്കാറില്‍ 182 സീറ്റുകളായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്​​. മോദിയാക​െട്ട 282 സീറ്റുകള്‍ നേടി. കൂടുതല്‍ നേടിയ ഇൗ 100 സീറ്റുകള്‍ ഹിന്ദുത്വ വികാരത്തില്‍ നിന്നുണ്ടായതല്ല. മറിച്ച്‌​, വികസന സന്ദേശങ്ങളുടെ തന്ത്രപരമായ ഉപയോഗത്തിലൂടെയാണ്​ ഇവ നേടിയെടുത്തതെന്ന്​ തരൂര്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന പുസ്​തകോത്​സവത്തില്‍ 'വൈ ​െഎ ആം എ ഹിന്ദു' എന്ന പുസ്​തകത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെ സംസാരിക്കുകയായിരുന്നു തരൂര്‍.  ബാബരി മസ്​ജിദ്​ വിഷയം പരിഹരിക്കുന്നതിനായി കോ​ണ്‍ഗ്രസ്​ സജീവമായി ശ്രമിക്കണമെന്നും തരൂര്‍ പറഞ്ഞു.

Post A Comment: