അടുക്കളയില്‍ തന്നെ കിട്ടുന്ന ചില പൊടിക്കൈകള്‍ കൊണ്ട് പത്തു വയസ്സു കുറക്കാവുന്നതാണ്.യുവത്വം നിലനിര്‍ത്താന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്. ചര്‍മം കണ്ടാല്‍ പ്രായം തോന്നരുതെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. അതിന് വേണ്ടി കാണുന്നതെല്ലാം വാങ്ങി തേക്കുകയും ചെയ്യും. എന്നാല്‍ പണം ചെലവാക്കാതെ അടുക്കളയില്‍ തന്നെ കിട്ടുന്ന ചില പൊടിക്കൈകള്‍ കൊണ്ട് പത്തു വയസ്സു കുറക്കാവുന്നതാണ്. അതിന് അഞ്ചു ഫേസ്പാക്കുകള്‍ ശീലമാക്കിയാല്‍ മതി.

തേനും ഓറഞ്ചും
മൂന്നു ടേബിള്‍സ്പൂണ്‍ തേനും അരകപ്പ് ഓറഞ്ചും നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടുക. നന്നായി ഉണങ്ങിയതിനുശേഷം കഴുകിക്കളയാം, ഓറഞ്ചിലെ ആന്റിഓക്‌സിഡന്റ്‌സ് മുഖത്തെ പാടുകള്‍ നീക്കം ചെയ്ത് ഫ്രഷ് ലുക്ക് നല്‍കും.

കടലമാവും പരിപ്പും
അരക്കപ്പു കടലമാവും അരക്കപ്പു പരിപ്പും ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേര്‍ത്ത് പേസ്റ്റു രൂപത്തിലാക്കുക. ഇതു മുഖത്തു പുരട്ടിയതിനു ശേഷം ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാനും കറുത്ത പാടുകള്‍ നീക്കം ചെയ്യാനും ഉത്തമമാണ് കടലമാവും പരിപ്പും.


മഞ്ഞളും തൈരും
അരക്കപ്പ് തൈരിലേക്ക് രണ്ടു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഈ പേസ്റ്റ് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റോളം വെക്കുക. ഉണങ്ങിയതിനുശേഷം തണുത്ത വെള്ളം കൊണ്ടു കഴുകാം. മഞ്ഞള്‍ മുഖത്തിനു തിളക്കം നല്‍കുന്നതിനൊപ്പം തന്നെ പ്രായമാകുന്നതിനെ തടയുകയും ചെയ്യും.


മുട്ടയുടെ മഞ്ഞയും തേനും
രണ്ടു ടേബിള്‍സ്പൂണ്‍ തേനിലേക്ക് മൂന്നു തുള്ളി വെള്ളം ചേര്‍ക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ നന്നായി അടിച്ചെടുത്തത് യോജിപ്പിച്ച് പേസ്റ്റാക്കി മുഖത്തു പുരട്ടാം.

KeralaMatrimony.com
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം

Post A Comment: