ആകെ 26 കോടിരൂപ മൂല്യമുള്ള വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറയുന്നു.10 കോടി രൂപ വിലവരുന്ന മോതിരവും 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചും പെയ്ന്റിംഗുകളുടേയും വന്‍ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്.

മുംബൈ: വ്യവസായി നീരവ് മോദിയുടെ ആഡംബര  വസതിയില്‍ ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായി റെയ്ഡ് നടത്തി. കോടിക്കണക്കിനു രൂപയുടെ ആഭരണങ്ങളാണ് റെയ്ഡില്‍ കണ്ടെടുത്തത്.
മുംബൈയിലെ നീരവ് മോദിയുടെ ആഡംബര വസതിയായ സമുദ്രമഹലിലാണ് റെയ്ഡ് നടന്നത്.
 10 കോടി രൂപ വിലവരുന്ന മോതിരവും 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചും പെയ്ന്റിംഗുകളുടേയും വന്‍ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്.
ആകെ 26 കോടിരൂപ മൂല്യമുള്ള വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറയുന്നു. 
നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകള്കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ 523 കോടി രൂപ മൂല്യമുള്ളതാണെന്നാണ് വിലയിരുത്തല്.

Post A Comment: