മനുഷ്യന് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. കോടതി.മനുഷ്യന് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്, കോടതി.

ന്യൂഡല്‍ഹി: ഉപാധികളോട് ദയാവധമാകാമെന്ന് സുപ്രിം കോടതി. മരണതാത്പര്യ പത്രം അനുസരിച്ച് ദയാവധം ഉപാധികളോടെ നടപ്പാക്കാമെന്ന് കോടതി നിരീക്ഷിച്ചു. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹരജിയിലാണ് വിധി.  സുപിം കോടതി ഭരണാഘടനാ ബെഞ്ചിന്റേതാണ് വിധി.
അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവെക്കാനാവുമോ എന്നാണ് കോടതി പരിശോധിച്ചത്. 
തന്റെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാന്‍ പാടില്ല എന്ന് ഒരാള്‍ പറയുന്നതിന് എങ്ങനെ തടസ്സം നില്‍ക്കാനാവും. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സന്നദ്ധ സംഘടന ഹരജിയില്‍ ചോദിച്ചിരുന്നു.
.


Post A Comment: