സോണിയുടെ പുതിയ മിറര്‍ ലെസ്സ് A7-3 ക്യാമറകള്‍ ഇന്ത്യന്‍ വിപണിയില്‍


സോണിയുടെ ഏറ്റവും പുതിയ മിറര്‍ ലെസ്സ് ക്യാമറകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി.
സോണി A7-3 എന്ന മോഡലാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് ഫുള്‍ ഫ്രെയിം മിറര്‍ ലെസ്സ് ക്യാമറകളാണിത് .ഇതിന്റെ ഇന്ത്യന്‍ വിപണിയിലെ വിലവരുന്നത് ഏകദേശം 1.64 ലക്ഷം രൂപയ്ക്ക് അടുത്താണ്. 
24.2 എം.പി ബാക്ക് ഇല്യൂമിനേറ്റഡ് എക്സ്മോര്‍ ആര്‍ സി.എം.ഒ.എസ് ഇമേജ് സെന്‍സറാണ് സോണിയുടെ മിറര്‍ലെസ്സ് A7-3 മോഡലുകള്‍ കാഴ്ചവെക്കുന്നത് . 10fps, 4K HDR സപ്പോര്‍ട്ടോടുകൂടി മികച്ച രീതിയില്‍ വീഡിയോകള്‍ ഷൂട്ട് ചെയ്യുവാനും ഇതില്‍ സാധിക്കുന്നതാണ് .
അതുകൂടാതെ മികച്ച ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .സെക്കന്റുകളില്‍ JPEG ഫോര്‍മാറ്റില്‍ 10 ഫ്രെയിം സ്പീഡ് വരെ ഇത് കാഴ്ചവെക്കുന്നുണ്ട് .
അതുകൂടാതെ ഇതിന്റെ സവിശേഷതയായി എടുത്തുപറയേണ്ടത്  LCD ടച്ച്‌ സ്ക്രീനുകളാണ്.

Post A Comment: