മദീനയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മദീന മക്ക റോഡില്‍ അല്‍യമന എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം.ജിദ്ദ: ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മലയാളി വീട്ടമ്മ മരിച്ചു. 
കോഴിക്കോട് കൊടുവള്ളി കരുവംപൊയില്‍ മാനിപുരം സ്വദേശി അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ ഷഷീനയാണ് മരിച്ചത്.
ഇവരുടെ മൂന്നുവയസുള്ള മകനും പരുക്കേറ്റിട്ടുണ്ട്. 
പൂനൂര്‍ സ്വദേശികളായ മറ്റൊരു കുടുംബത്തിനൊപ്പം ഹാഇലില്‍ നിന്നാണ് ഇവര്‍ വ്യാഴാഴ്ച ഉംറക്ക് പുറപ്പെട്ടത്. 
മദീനയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മദീന മക്ക റോഡില്‍ അല്‍യമന എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. 
ഷഷീനയുടെ മൃതദേഹം മദീനയില്‍ ഖബറടക്കും.

Post A Comment: