തിരുവനന്തപുരത്തെ ജന തിരക്കേറിയ റോഡിലാണ് സംഭവം സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.തിരുവനന്തപുരം: വാഹനപകടത്തില്‍ പരിക്കേറ്റ് റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ് നോക്കാതെ പൊതു ജനം.
തിരുവനന്തപുരത്തെ ജന തിരക്കേറിയ റോഡിലാണ് സംഭവം സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പരുക്കേറ്റ് റോഡിന് നടുവിലാണ് വൃദ്ധ കിടന്നിരുന്നത്. ഇവര്‍ക്കരികിലുടെ നിരവധി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും വാഹനം നിര്‍ത്താനോ സഹായിക്കാനോ തയാറായില്ല. പിന്നീട് അതുവഴി വന്ന പൊലിസുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
 മല്‍സ്യ വില്‍പനക്കാരിയായ വൃദ്ധ ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
വൃദ്ധയെ ഇടിച്ച സംഭവവുമായി ബന്ധപ്പെട്ട് 20കാരനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്
മൂന്ന് പേരുമായി പോയ ബൈക്കാണ് വൃദ്ധയെ ഇടിച്ചതെന്നും ഇതില്‍ സഞ്ചരിച്ച ആരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും പൊലിസ് വ്യക്തമാക്കി.Post A Comment: