മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില അതിവ ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ മൂന്നേകാലോടെയായിരുന്നു അപകടം.തൃശൂര്‍ : നെല്ലായിക്കടുത്ത്  കൊളത്തൂര്‍ ദേശീയപാതയില്‍ കാല്‍നടയായി മലയാറ്റൂരിലേക്ക് പോകുകയായിരുന്ന  തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി തൃശ്ശൂര്‍ സ്വദേശിയായ  എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിമരിച്ചു,
 മൂന്നുപേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ ഒരാളുടെ നില അതിവ ഗുരുതരമാണ്.
ഇന്നു പുലര്‍ച്ചെ മൂന്നേകാലോടെയായിരുന്നു അപകടം.
പാവറട്ടി വെണ്‍മേനാട് മുക്കോലി വീട്ടില്‍ ദാസിന്‍റെ മകന്‍ അക്ഷയ് (19) ആണ് മരിച്ചത്. എരുമപ്പെട്ടി കൊള്ളന്നീര്‍ ഗീവര്‍ മകന്‍ ഷാലിന്‍ (19) എരുമപ്പെട്ടി അരിക്കാട്ട് വീട്ടില്‍ ജെറിന്‍ മകന്‍ ഗബ്രിയേല്‍ (19) ചിറ്റാട്ടുകര അരിമ്പൂര് വീട്ടില്‍ ജോണി മകന്‍ ജെറിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഇവരില്‍ ഷാലിന്‍ ,ഗബ്രിയേല്‍ എന്നിവരേ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും ജെറിനെ കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരി്ച്ച അക്ഷയ്  എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. 
ലോറി ഡ്രൈവര്‍പൊള്ളാച്ചി സ്വദേശിപാണ്ഡി രാജ് 39 നെ പൊലിസ് കസ്റ്റഡിയിലെടുത്തു.  


Post A Comment: