ലോറി പാഞ്ഞുകയറി പൊലിസുകാരന്‍ മരിച്ചു


കൊട്ടാരക്കര: വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന പൊലിസുകാര്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി ഒരു പൊലിസുകാരന്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പൊലിസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിനാണ് മരിച്ചത്.
എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് അടുത്ത് കുളക്കടയിലാണ് സംഭവം. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂന്ന് പൊലിസുകാര്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്.
പരുക്കേറ്റ പുത്തൂര്‍ എസ്.ഐ വേണു ഗോപാല്‍ ദാസ്, എഴുകോണ്‍ എസ്.ഐ അശോകന്‍ എന്നിവരെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറി അപകട ശേഷം നിര്‍ത്താതെ പോയെങ്കിലും പൊലിസ് പിന്തുടര്‍ന്ന് പിടികൂടി. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.


Post A Comment: