ടോം തോമസ്സെന്ന 85 കാരനെ സക്കൂള്‍ കോമ്പൗണ്ടിലെത്തി ആക്രമിച്ച സംഭവത്തിലാണ് കേസ്.
തൃശൂര്‍ : കുന്നംകുളം. അവകാശ തര്‍ക്കം നിലനില്‍ക്കുന്ന പാറന്നൂര്‍ സക്കൂള്‍ മുന്‍ മാനേജര്‍ ടോം തോമസ്സെന്ന 85 കാരനെ സക്കൂള്‍ കോമ്പൗണ്ടിലെത്തി ആക്രമിച്ച സംഭവത്തിലാണ് കേസ്. 
തലയക്ക് മാരമകമായി പരിക്കേല്‍ക്കുകയും, വാരിയെല്ല്, നട്ടെല്ല്, തുടയെല്ല് എന്നിവ പൊട്ടുകയും ചെയ്ത ടോം തോമസ്സിനെ അന്ന് തന്നെ ശസത്രക്രിയക്ക് വിധേയനാക്കിയിരുന്നു. 
സക്കൂളിലെ പ്യൂണ്‍ സൂരജ്, സഹായി ആയി എ്ത്തിയ ബംഗാളി യുവാവ്, ഡോ. റ്റി സി പീറ്റര്‍ എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് കാട്ടി നല്‍കിയ പരാതിയില്‍  പൊലീസ് വേണ്ടത്ര ഗൗരവമായി ഇടപെട്ടില്ലെന്ന്് പരാതി ക്കാരന്‍ ആരോപിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിട്ടും  പ്രതികളെ അറസ്റ്റ് ചെയ്യാനും തയ്യാറായില്ലെന്നും കേസില്‍ വധശ്രമത്തിനുള്ള വകുപ്പുകള്‍ ചേര്‍ത്തില്ലെന്നും കാട്ടി ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രക്ക് നല്‍കിയ പരാതിയിന്‍മേലാണ് കേസ് ക്രൈബ്രാഞ്ചിന് കൈമാറിയത്.
ക്രൈം ബ്രാഞ്ച്  ഡി വൈ എസ് പി ഫ്രാന്‍സീസ് ഷെല്‍സിക്കാണ് അന്വേഷണ ചുമതല.

x

Post A Comment: