സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു.ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇന്ന് നടക്കാനിരുന്ന അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. വാട്‌സാപ്പിലൂടെ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഡൽഹിയിലെ റോഹ്​നി ഏരിയയിൽ നിന്നാണ്​ ചോദ്യപേപ്പറിന്റെ കോപ്പി വാട്ട്​സാപ്പിലൂടെ പ്രചരിച്ചതെന്നാണ്​ വിവരം. ഇതിനെ തുടർന്ന് പരീക്ഷ റദ്ദാക്കാനും സാധ്യതയുണ്ട്.
കെമിസ്ട്രി ചോദ്യപേപ്പര്‍ ചോര്‍ന്നതായും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായാണ് സംശയം.

Post A Comment: