ഐക്യരാഷ്ട്ര സഭയുടേതുള്‍പടേയുള്ള ചാരിറ്റി സംഘങ്ങളാണ് സിറിയയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.


ummer karikkad.ക്യ രാഷ്ട്ര സഭയുടേതുള്‍പടേയുള്ള സന്നദ്ധസംഘടനാ പ്രവര്‍ത്തകരാണ് ചാരിറ്റിയുടെ മറവില്‍ യുദ്ധഭീതിയില്‍ നില്‍ക്കുന്ന സിറയിയിലെ സ്ത്രീകളേയും കുട്ടികളേയും ലൈഗീക ചൂഷണം നടത്തുന്നത്.
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍  അന്താരാഷ്ട്ര ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ സ്ത്രീകളേയും കുട്ടികളേയും ലൈഗീക ചൂഷണം നടത്തുന്ന റിപ്പോര്‍ട്ട് ബി ബി സിയാണ്  പുറത്ത് വിട്ടത്.സിറിയയില്‍ ഉടനീളമുളള രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങളിലും ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നും ഭര്‍ത്താക്കന്മാരോ പിതാക്കന്മാരോ ഇല്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളുമാണ് ചൂഷണത്തിന് ഇരയാകുന്നതെന്നും അഭയാര്‍ത്ഥികളെ സഹായിക്കുന്ന സംഘത്തിലെ വനിതാ രക്ഷാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിഎന്നാണ് ബി ബി സി പറയുന്നത് .

ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ ചാരിറ്റി സംഘത്തിലെ പുരുഷന്മാര്‍ മരുന്നുകളും ഭക്ഷണവും അടക്കം പിടിച്ചുവെക്കും  യുദ്ധത്തില്‍ പരിക്കേറ്റ ഉറ്റവര്‍ക്ക് വേണ്ടി മരുന്നും ഭക്ഷണവും തേടി ചാരിറ്റി കേന്ദ്രങ്ങളിലേക്ക് പോകാന്‍ സ്ത്രികള്‍ക്ക്  മടിയാണ്.
യുദ്ധം രൂക്ഷമായ സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനത്തിത്തുന്നവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പരിക്കേറ്റവര്‍ക്ക് പരിചരണം നല്‍കുന്നത്. 

ഇങ്ങനെ ക്യാമ്പ് ചെയ്യുന്ന ചില ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും അഭയാര്‍ത്ഥി കേന്ദ്രങ്ങളിലെ സ്ത്രീകളെ തങ്ങളുടെ താമസസ്ഥലത്തേക്ക് മരുന്നും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് കുറഞ്ഞ കാലത്തേക്ക് കൊണ്ടുപോവുന്നതായും പറയുന്നുയുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ മരുന്നും, ഭക്ഷണവും ലഭിക്കാന്‍ ജീവകാരുണ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തുണിയുരിയുന്നതിന് പകരം മരണമാണെന്ന് ചിലര്‍ പറഞ്ഞതായും വെളിപെടുത്തുന്നു.


ഐക്യരാഷ്ട്ര സഭയുടേതുള്‍പടേയുള്ള ചാരിറ്റി സംഘങ്ങളാണ് സിറിയയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.Post A Comment: