ഭാര്യ അയല്‍വീട്ടില്‍ പോയ സമയത്ത് വീട്ടില്‍ ഒറ്റക്കായിരുന്ന വൃദ്ധയെ ഇയാള്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.


കോഴിക്കോട്: തൊണ്ണൂറുകാരിയായ ഭാര്യ മാതാവിനെ പീഡിപ്പിച്ച  അന്‍പതുകാരനായ മരുമകന്‍ പിടിയില്‍.

 


കോഴിക്കോട്ആണ് സംഭവം.


 ലൈംഗികാതിക്രമത്തില്‍ പരിക്കേറ്റ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ അയല്‍വീട്ടില്‍ പോയ സമയത്ത് വീട്ടില്‍ ഒറ്റക്കായിരുന്ന വൃദ്ധയെ ഇയാള്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കൃത്യത്തിന്റെ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
വൃദ്ധയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് വൃദ്ധയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. പ്രതിയെ പിന്നിട് പോലീസ് പിടികുടി
വിവാഹത്തിനുശേഷം ഭാര്യവീട്ടിലായിരുന്നു ഇയാളുടെ താമസമെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗത്തിനും എസ് സി എസ് ടി വിഭാഗത്തിനെതിരായ അക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരെ പോലീസ്കേസെടുത്തിട്ടുണ്ട്.

Post A Comment: