കേരള പൊലീസ് ഇനി ഒന്നും ചെയ്യെണ്ടെന്ന് കോടതി.ശുഹൈബ് വധം, അന്വേഷണം സി ബി ഐക്ക്.


കേരള പൊലീസ് ഇനി ഒന്നും ചെയ്യെണ്ടെന്ന് കോടതി.ശുഹൈബ് വധം, അന്വേഷണം സി ബി ഐക്ക്. 


കൊച്ചി: ശുഹൈബ് വധക്കേസില്‍പൊലിസ് അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സി.ബി.ഐ കോടതിയെ അറിയിച്ചു. കോടതി പറഞ്ഞാല്‍ അന്വേഷണം നടത്താന്‍ എതിര്‍പ്പില്ലെന്നും സി ബി ഐ അഭിഭാഷകന്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് സി.ബി.ഐ കോടതിയെ നിലപാട് അറിയിച്ചത്.
ശുഹൈബ് വധക്കേസിനു പിന്നില്‍ ആരാണ് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും .
പ്രതിയെ കൈയ്യില്‍ കിട്ടിയിട്ടും ആയുധം കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. രാഷ്ട്രീയകൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

Post A Comment: