ചെങ്ങന്നൂരില്‍ സിപിഎം വര്‍ഗീയ വികാരം ഇളക്കി വിടുകയാണെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ള.


ആലപ്പുഴ: ചെങ്ങന്നൂരില്‍ സിപിഎം വര്‍ഗീയ വികാരം ഇളക്കി വിടുകയാണെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ള. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് ചെങ്ങന്നൂരില്‍ വിലപോകില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.  സിപിഎം അനുഭാവികളായ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ നവമാധ്യമങ്ങളില്‍ കൂടി വര്‍ഗീയ വികാരം ഇളക്കി വിടുകയാണ്. ത്രിപുരയിലെ തോല്‍വി അംഗീകരിക്കാന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് ഇത്തരത്തില്‍ വ്യാജ പ്രചരണം അഴിച്ചു വിടുന്നതെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം സിപിഎം കണ്ണൂര്‍ പാര്‍ട്ടിയായി അധപതിക്കരുതെന്നാണ് ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.

Post A Comment: