ഇരിട്ടി കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘമാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.കണ്ണൂര്‍: പൂന്തോട്ട നിര്‍മാണത്തിനായുള്ള  പച്ചപ്പുല്ല് എന്ന വ്യാജേന കര്‍ണാടകയില്‍ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടക ശേഖരവുമായി തൃശ്ശൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍
തൃശൂര്‍ മണ്ണൂത്തി പാണഞ്ചേരിയില്‍ കളപ്പറമ്പില്‍ ഹൗസില്‍ കെ.ജെ അഗസ്റ്റിന്‍ (32) ആണ് പിടിയിലായത്.
ഇരിട്ടി കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘമാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.
25 കിലോ ഗ്രാം വീതമുള്ള 90 പെട്ടി ജലാറ്റിന്‍ സ്റ്റിക്ക് 9.7 മീറ്റര്‍ വീതമുള്ള 9 പേക്കറ്റ് ഫ്യൂസ് വയര്‍ എന്നിവ സഹിതം ബംഗലൂരുവില്‍ നിന്ന് പൂന്തോട്ട നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന അലങ്കാര പച്ചപ്പുല്‍ എന്ന വ്യാജേനെ പിക്കപ്പ് വാനില്‍ കൊണ്ടുവരികയായിരുന്നു.
ഇരിട്ടി പൊലിസിനു കൈമാറിയ വാഹനവും പ്രതിയേയും ഇരിട്ടി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു വരികയാണ് .
കരിങ്കല്‍ ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിനുപയോകിക്കുന്നവര്‍ക്ക്  വില്‍പനയ്ക്കായി  കൊണ്ടുവന്നതാണെന്ന്  പ്രതി പൊലിസിനോട് സമ്മധിച്ചു.


Post A Comment: