അഴിമതി കണ്ടെത്തിയപ്പോഴെല്ലാം പാര്‍ട്ടി അവരെ പുറത്താക്കിയെന്നും രാഹുല്‍




ദില്ലി: പാര്‍ട്ടിക്കകത്ത് മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും, അഴിമതിയുമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് മുഖ്യ കാരണമെന്ന് രാഹുല്‍ ഗാന്ധി.

പാര്‍ട്ടിക്കകത്ത് ആഭ്യന്തര തര്‍ക്കം അതി രൂക്ഷമായിരുന്നു. മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വിനയായി. പുറമേ അഴിമതിയാരോപണവും നേരിടേണ്ടി വന്നു. എല്ലാമായപ്പോള്‍ തോറ്റു
എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
എന്നാല്‍ അഴിമതി കണ്ടെത്തിയപ്പോഴെല്ലാം പാര്‍ട്ടി അവരെ പുറത്താക്കിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിവാരാവകാശ നിയമം നടപ്പാക്കി സമ്പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കിയവരാണ് തങ്ങള്‍.
എന്നാല്‍ ബിജെപിക്ക് ഇപ്പോള്‍ റാഫേല്‍ ഇടപാട്, അമിത് ഷായുടെ മകനെതിരായ ആരോപണം, ഗുജറാത്ത് പെട്രോളിയം ഇടപാട്,തുടങ്ങി നിരവതി പ്രശ്നങ്ങളുണ്ട്. രാഹുല്‍ഗാന്ധി ആരോപിച്ചു.  

Post A Comment: