2011 ലെ അഴിമതി വിരുദ്ധ സമരം നടത്തിയ അതേ രാംലീല മൈതാനിയില്‍ തന്നെയാണ് സമരം.


ദില്ലി :  അണ്ണാ ഹസാരെ വീണ്ടും അഴിമതി വിരുദ്ധ സമരത്തിന്. ഏഴു വര്‍ഷത്തിന് ശേഷമാണ് ഹസാരെ വിണ്ടും സമരത്തിനിറങ്ങുന്നത്  
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചാണ് നിരാഹാര സമരത്തിനു തുടക്കമിട്ടത്.
കര്‍ഷക പ്രതിസന്ധി,കേന്ദ്രത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കണമെന്നാവശ്യവുമായാണ് അനിശ്ചിതകാല നിരാഹാര സമരം
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഞാന്‍ മോദിക്ക് 43 കത്തുകള്‍ എഴുതി. പക്ഷെ, ഒരു മറുപടി പോലും ലഭിച്ചില്ല. രാജ്യത്തെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. അവര്‍ക്ക് ഉല്‍പന്നത്തിന് സര്‍ക്കാര്‍ വില നല്‍കുന്നില്ല അണ്ണാ ഹസാരെ പറഞ്ഞു.
2011 ലെ അഴിമതി വിരുദ്ധ സമരം നടത്തിയ അതേ രാംലീല മൈതാനിയില്‍ തന്നെയാണ് സമരം.
സര്‍ക്കാരിനു മുന്നില്‍ ചര്‍ച്ചയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ പദ്ധതി ഉണ്ടാവുന്നതു വരെ സമരം തുടരുമെന്നും ഹസാരെ പറഞ്ഞു.
സമരം തുടങ്ങുന്നതിനു മുന്‍പ്, കേന്ദ്ര കര്‍ഷക മന്ത്രി രാധാ മോഹന്‍ സിങും ചില മന്ത്രിമാരും ഹസാരെയെ കാണുകയും ചില ഉറപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കു ഇത്  വിശ്വസിക്കാനാവില്ലന്നും  ഇങ്ങനെ എത്രയോ  വാഗ്ദാനങ്ങള്‍ മുന്‍പും ഉണ്ടായിരുന്നു, ഇത് പാലിക്കപ്പെട്ടിട്ടില്ല എന്നും ഹസാരെ പറഞ്ഞു.


Post A Comment: