അനധികൃതമായി ആയുധം കൈവശംവെച്ച കേസിലാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) നവീനിനെ അറസ്റ്റു ചെയ്തത്. പിന്നീട്‌ചോദ്യം ചെയ്യലിലാണ് ഗൗരി കൊലക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്.


മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസില്‍ പിടിയിലായ  ഹിന്ദു യുവസേന പ്രവര്‍ത്തകന്‍  എഴുത്തുകാരന്‍കെ.എസ് ഭഗവാനെ വധിക്കാനും പദ്ധതിയിട്ടിരുന്നു .


ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ എഴുത്തുകാരന്‍ കെ.എസ് ഭഗവാനെ വധിക്കാനും പദ്ധതിയിട്ടിരുന്നതായി പൊലിസ്. കൊല നടത്താന്‍ മൈസൂരുവിലെ ഭഗവാന്റെ വീടിനു മുന്നില്‍ കൂട്ടാളികളുമൊത്തു ഇയാള്‍ റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്നും പൊലിസ് അറിയിച്ചു. കൊല നടത്താനായി കൈവശം വെച്ച തോക്കും ഇയാളില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തിരുന്നു.
 കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന ആദ്യയാളാണ് ചിക്കമങ്കളൂരു ബിരൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍. അനധികൃതമായി ആയുധം കൈവശംവെച്ച കേസിലാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) നവീനിനെ അറസ്റ്റു ചെയ്തത്. പിന്നീട്‌ചോദ്യം ചെയ്യലിലാണ് ഗൗരി കൊലക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ക്ക് തീവ്ര ഹിന്ദുത്വ  ഗ്രൂപ്പുകളായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളതായി അന്വേഷണസംഘം പറയുന്നു.
ഗൗരിയെ കൊലപ്പെടുത്താന്‍ പ്രതികളെ രാജരാജേശ്വരി നഗറിലെ ഗൗരിയുടെ വീട്ടിലെത്തിച്ചത് നവീനാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നേരത്തേ അന്വേഷണസംഘം പുറത്തുവിട്ട സി.സിടി.വി ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ സഞ്ചരിക്കുന്നയാളുമായി നവീന്‍കുമാറിന്റെ ശരീരഭാഷക്കുള്ള സാമ്യതയാണ് ഈ സംശയത്തിനു പിന്നില്‍.
2017 സെപ്തംബര്‍ അഞ്ചിന് രാത്രി എട്ടോടെയാണ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്ത് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

Post A Comment: