അനന്ത്‌നാഗിലെ ഡൂരുവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.ശ്രീനഗര്‍: ജമ്മു കശ്മിരിലെ അനന്ത്‌നാഗില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ സൈന്യം വധിച്ചുവന്നു റിപ്പോര്‍ട്ട് .
അനന്ത്‌നാഗിലെ ഡൂരുവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. 
ഏറ്റുമുട്ടല്‍ പുലര്‍ച്ചെവരെ നീണ്ടു.
കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിനായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
അനന്ത്‌നാഗ് പൊലിസും 19 രാഷ്ട്രീയ റൈഫിള്‍സും സി.ആര്‍.പി.എഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
ഭീകരരില്‍നിന്ന് എകെ 47 തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Post A Comment: