കേന്ദ്ര-സംസ്ഥാന സര്ക്കാ്ര്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്ഥി-കള്ക്ക് അഞ്ച് വര്ഷിത്തെ സൈനിക സേവനം നിര്ബാന്ധമാക്കണമെന്ന് നിര്ദേഗശം.ദില്ലി  കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര്‍ദേശം. സൈന്യത്തില്‍ നിരവധി ഉദ്യോഗസ്ഥരുടെ ഒഴിവുള്ളതിനലാണ്  ഇത്തരമൊരു ആലോചന.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിലൂടെ സൈന്യത്തിലെ ആള്‍ക്ഷാമം കുറയ്ക്കാനാവുമെന്നാണ് കമ്മിറ്റി യുടെ കണ്ടെത്തല്‍.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്ക്കുള്ള ചട്ടം ഉണ്ടാക്കുന്ന പേഴ്‌സണല്‍ ആന്റ് ട്രെയിനിങ്ങ് വകുപ്പ് ഇതിനായുള്ള പ്രൊപ്പോസല്‍ മുന്നോട്ടുവെക്കണമെന്നും പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശിക്കുന്നു.
20000 സൈനികരുടെയും 7000 ഉദ്യോഗസ്ഥരുടെയും കുറവാണ് നിലവില്‍ സൈന്യത്തിലുള്ളത്. നാവികസേനയില്‍ 150 ഉദ്യോഗസ്ഥരുടെയും 15000 നാവികരുടെയും കുറവുണ്ട്. വ്യോമസേനയില്‍ 150 ഉദ്യോഗസ്ഥരുടെയും 15000 സൈനികരുടെയും കുറവുമുണ്ട്. ഇത് ഇതിലുടെ നികത്തനവുമെന്നാണ് വിശ്വാസം. മാത്രമല്ല സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മികച്ച പരിശിലനവും കുടിയാകും ഇതെന്നും കരുതപെടുന്നു.

Post A Comment: