മരണക്കാരണം തലക്കേറ്റ അടിയെന്നും. അന്വേഷണം വേണമെന്നും പരാതി. മരണക്കാരണം തലക്കേറ്റ അടിയെന്നും. അന്വേഷണം വേണമെന്നും പരാതി.

കടവല്ലൂര്‍ വടക്കുമുറിയില്‍ യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. 


കടവല്ലൂര്‍ പാറപുറം പത്തായത്തിങ്കല്‍ മുഹമ്മദിന്റെ മകന്‍ സഫീര്‍ അബ്ദുള്ള 26 നെയാണ് തൃശൂര്‍ മലപ്പുറം  ജി്ല്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ വടക്കുമുറിയിലെ ഹസ്സന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഈ മാസം 10 ന് സഫീറിനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പരിസരവാസികളും ഈ ആരോപണം ശരിവെക്കുന്നുണ്ട്.
തലക്ക് പിന്നില്‍ അടിയേറ്റ പാടുണ്ട്ഇതാകാം മരണകാരണമെന്നും, പരാതിയില്‍ പറയുന്നു.
കിണറില്‍ അബദ്ധത്തില്‍ വീണാല്‍ പോലും തിരിച്ച് കയറാന്‍ പാകത്തില്‍ പടവുകളുണ്ട്. 
അത് കൊണ്ട് തന്നെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ മര്‍ദ്ധനമേറ്റതോ, മറ്റാരെങ്കിലും കൊണ്ടുവന്നിടുകയോ ചെയ്യണം. അല്ലാതെ ഇങ്ങിനെ സംഭവിക്കാന്‍ കാരണമില്ല. രാത്രി 10 ന് വീട്ടില്‍ നിന്നും സുഹൃത്തിനെ കാണാനായാണ് പുറത്തിറങ്ങിയത്. 
പിന്നീട് രാത്രി 12 ന് വടക്കുമുറിയില്‍ കണ്ടവരുണ്ട്. ഫോണ്‍ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറില്‍ വീണതാകാമെന്ന സംശയത്തിന് സാധ്യത ഇല്ല. 
ഫോണ്‍ പാന്റസിന്റെ പോക്കറ്റിലാണുണ്ടായിരുന്നത്. തുടങ്ങി ബന്ധുക്കളുടെ സംശയങ്ങള്‍ നിരവധിയാണ്. പോസ്റ്റുമോര്‍ട്ടം  റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.


വിദേശത്തായിരുന്ന സഫീര്‍ മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ ശേഷം കടവല്ലൂരിലെ ട്രാവല്‍സില്‍ ജോലി ചെയ്തു വരികയായിരുന്നു. 
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
 മൃദദേഹം കടവല്ലൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം ഖബറടക്കം നടത്തി,
ജമീലയാണ് മാതാവ്.

Post A Comment: