കണ്ണൂര്‍- കാസര്‍ഗോഡ് ദേശീയപാതയില്‍ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ പ്രാദേശിക സിപിഐഎം പ്രവര്‍ത്തകര്‍ തന്നെയാണ് സമരത്തിനിറങ്ങിയത്.വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേയാണ് പ്രാദേശിക സിപിഐഎം  പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. 

കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളി സമരപ്പന്തല്‍ സിപിഐഎം ത്തിയിട്ടു. 
സമരം ചെയ്തു വന്നിരുന്ന   പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലയിരുന്നു  സംഭവം. ഫയര്‍ഫോഴ്‌സ് എത്തിയാണ് സമരപ്പന്തലിലെ തീ അണച്ചത്. കണ്ണൂര്‍- കാസര്‍ഗോഡ് ദേശീയപാതയില്‍ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ പ്രാദേശിക സിപിഐഎം  പ്രവര്‍ത്തകര്‍ തന്നെയാണ്സ മരത്തിനിറങ്ങിയത്.


പാര്‍ട്ടി ഗ്രാമത്തില്‍ തന്നെ സര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രധിഷേധ  സ്വരം ഉയര്‍ന്നത് സര്‍ക്കാരിനെയും ഒപ്പം പാര്‍ട്ടിയെയും  പ്രതിരോധത്തില്‍ ആക്കിയിരുന്നു.
സമരം  അടിച്ചമര്‍ത്താന്‍ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വം ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ സംഘടിക്കുകയും വയല്‍ക്കിളി എന്ന പേരില്‍ ഒരു സ്വതന്ത്ര സമര കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തത് ഇതോടെ സമരം കൂടുതല്‍ ശക്തമായി.

ഇതോടെ  സമരത്തില്‍ പങ്കെടുത്ത പതിനൊന്ന്  അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. സമരം നടക്കുന്നതിനിടെ ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിന് 50 ഉടമകള്‍ സമ്മതപത്രം നല്‍കിയതായി കഴിഞ്ഞ ദിവസം സിപിഐഎം അറിയിച്ചിരുന്നു അതിനാല്‍   ഇന്നു മുതല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ വയല്‍ ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോയാല്‍ ആത്മാഹത്യ  ചെയ്യുമെന്ന ഭീഷണിയുമായി സമരക്കാര്‍ മണ്ണെണ്ണയും  ഡീസലുമായി രാവിലെ വയലില്‍ ഇറങ്ങി. സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.
ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരമായി വന്‍ തുക വാഗ്ദാനം ചെയ്ത് സമരം പൊളിക്കാന്‍ സിപിഐഎം നേരിട്ട് രംഗത്ത് ഇറങ്ങിയതയും ആരോപണമുണ്ട് .
നിര്‍ദിഷ്ട ബൈപ്പാസ് പദ്ധതി പ്രദേശത്തെ 58 പേരില്‍ 50 പേരും സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം എം.എല്‍.എ ജെയിംസ് മാത്യുവിന് കൈമാറിയെന്നാണ് സിപിഐഎമ്മിന്റെ അവകാശം.

സെന്റിന് 1500 രൂപ മതിപ്പുവിലയുള്ള സ്ഥലത്തിന് വന്‍തുക വാഗ്ദാനം  ചെയ്താണ് സമരം അട്ടിമറിക്കാനുളള നീക്കം നടത്തിയതെന്നും ആരോപണമുണ്ട്.
നിലവില്‍ ഒരു സെന്റ് വയല്‍ ഏറ്റെടുക്കുന്നതിന് 4.16 ലക്ഷം രൂപയാണ് സ്ഥലമുടമകള്‍ക്ക് നല്‍കുന്നത്. 
കഴിഞ്ഞ ദിവസം രണ്ടാം ശനിയാഴ്ച ഓഫീസ് അവധിയായിട്ടും തളിപ്പറമ്പ് തഹസില്‍ദാറേയും മറ്റ് ഉദ്യോഗസ്ഥരേയും ജില്ലാ കലക്ടര്‍ അടിയന്തരമായി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് താലൂക്ക് ഓഫീസില്‍ സ്ഥലം കൈമാറ്റ സമ്മതപത്രം കൈമാറല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇനി സമരത്തില്‍ സജീവമായ വയല്‍ക്കിളി സംഘാംഗങ്ങളുടെ സ്ഥലം മാത്രമാണ് ഇതിനായി ലഭിക്കാനുള്ളത്.

രാവിലെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ക്കായി ഉദ്ധ്യോഗസ്ഥരെത്തിയപ്പോള്‍ ഇവരെ സമരക്കാര്‍ തടയാന്‍ ശ്രമിച്ചു. ഒപ്പം ഒരു സംഘം ആത്മഹത്യ ഭീഷണിയുമായിയ നിലയുറപ്പിച്ചു. ഇവരെ അറസ്റ്റു ചെയ്തു നീക്കാനുള്ള പൊലീസ് ശ്രമത്തിനിടേയാണ് സി പി എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമര പന്തലിന് തീ വെച്ചത്.Post A Comment: