ചാലിശ്ശേരി അങ്ങാടി സ്വദേശികളായ കപ്ലേങ്ങാട്ട് വീട്ടില്‍ കുഞ്ഞിമോന്‍. 50. കുന്നത്ത് വീട്ടില്‍ ദിവാകരന്‍. 48 എന്നിവരാണ് മരിച്ചത്.തൃശ്ശൂര്‍ പാലക്കാട് ജില്ലാ അതിര്‍ത്തി പങ്കിടുന്ന ചാലിശ്ശേരി തണത്തറ തോട്ടിലെ ചേറില്‍ താഴ്ന്ന് രണ്ട് പേര്‍മരിച്ചു. ചാലിശ്ശേരി അങ്ങാടി സ്വദേശികളായ കപ്ലേങ്ങാട്ട് വീട്ടില്‍ കുഞ്ഞിമോന്‍. 50. കുന്നത്ത് വീട്ടില്‍ ദിവാകരന്‍. 48 എന്നിവരാണ് മരിച്ചത്.ഉച്ചക്ക് 3 ഓടെ തോടിന് സമീപത്ത് മീന്‍പിടിക്കാനെത്തിയവരാണ് തോടിന് കരയില്‍ രണ്ട് പേരുടെ വസ്ത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ചേറില്‍ താഴ്ന്ന രീതിയില്‍ ഒരാളുടെ തലഭാഗം കണ്ടത്. തുടര്‍ന്ന് പരിസരവാസികളെ അറിയിച്ചു.
നാട്ടുകാര്‍ ചാലിശ്ശേരി പൊലീസിനെയും, അതിര്‍ത്തി ഏതെന്നറിയാതെ ചാലിശ്ശേരി പൊലീസ് കുന്നംകുളം പൊലീസിനേയും വിവരം അറിയച്ചു. 
ഇരു സ്റ്റേഷനില്‍നിന്നുള്ള പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ നാട്ടുകാര്‍ ചേറില്‍ ഇറങ്ങിയാണ് കുഞ്ഞിമോന്റെ മൃദദേഹം പുറത്തെടുത്തു.
തുടര്‍ന്ന് ചേറില്‍ പച്ചക്കറിക്ക് കൃഷിക്ക് ജലമെടുക്കുന്നതിനായി കുഴിച്ച കുഴിയില്‍ നിന്ന് മീന് വലയും കണ്ടെടുത്തു. പിന്നീട് കുഴിയില്‍ താഴ്ന്ന നിലയിലാണ് ദിവാകരന്റെ മൃദദേഹം കണ്ടെടുത്തത്. ജില്ലാ അതിര്‍ത്തിയായതിനാല്‍ ഏത് പൊലീസാണ് കേസെടുക്കേണ്ടതെന്ന സംശയത്തിനൊടുവില്‍ കുന്നംകുളം പൊലീസ് സ്വയം ഉത്തരവാദിമേറ്റെുടുക്കുകയായിരുന്നു. ചാലിശ്ശേരി പൊലീസും സഹായത്തിനൊപ്പം നിന്നു.
ഉച്ചയോടെ മീന്‍ പിടിക്കാനായി കുളത്തിലിറങ്ങയതാകാമെന്നാണ് പ്രാഥമിക വിവരം. മൃദദേഹം ഇന്‍ക്വസ്റ്റിന് ശേഷം കുന്നംകുളം താലൂക്ക് ആശുപത്രിയ മോര്‍ച്ചറിയിലേക്ക് മാറ്റി.

Post A Comment: