2014 ജൂണില്‍ ഇറാഖിലെ മുസോളില്‍ ഭീകരര്‍ ബന്ദികളാക്കിയ നിര്‍മാണതൊഴിലാളികളെയാണ് കൂട്ടക്കൊല ചെയ്തത്.തിരുവനന്തപുരം: ഇറാഖില്‍ മൂന്നര വര്‍ഷം മുമ്പ് ഐ.എസ് ഭീകരരുടെ പിടിയിലായ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വിവരം മറച്ചുവച്ചത് മനുഷ്യത്വരഹിതമായ നടപടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ് ബുക്ക് പേജിലൂടെയാണ് പിണറായി വിജയന് തന്റെ അഭിപ്രായം രേഖപെടുത്തിയത്
39 ഇന്ത്യക്കാരേയാണ് ഐ.എസ് ഭീകരര്‍ പിടികൂടി കൊല ചെയ്തത്. ഈ സംഭവം കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ നിന്നും മറച്ചുവച്ച കേന്ദ്രത്തിന്റെ നടപടി അങ്ങേയറ്റം ഖേദകരവും മനുഷ്യത്വരഹിതവുമാണ്.
2014 ജൂണില്‍ ഇറാഖിലെ മുസോളില്‍ ഭീകരര്‍ ബന്ദികളാക്കിയ നിര്‍മാണതൊഴിലാളികളെയാണ് കൂട്ടക്കൊല ചെയ്തത്. 
പഞ്ചാബില്‍ നിന്നുള്ള 27 പേരും ബിഹാറില്‍ നിന്ന് ആറും, ഹിമാചാല്‍ പ്രദേശില്‍ നിന്ന് നാലും ബംഗാളില്‍ നിന്ന് രണ്ടു പേരുമാണ് ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടതെന്ന വിവരം പാര്‍ലമെന്റിലാണ് വിദേശകാര്യമന്ത്രി സുഷമസ്വരാജ് വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യ ബന്ധുക്കളെ അറിയിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


Post A Comment: