മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ ഒന്നാംപ്രതി,നടിയും കവര്‍ചിത്രത്തിന്‍റെ മോഡലുമായ ജിലു ജോസഫ് നാലാം പ്രതി.മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ ഒന്നാംപ്രതി,നടിയും കവര്‍ചിത്രത്തിന്‍റെ മോഡലുമായ ജിലു ജോസഫ് നാലാം പ്രതി.

കൊല്ലം: മാതൃഭൂമിയുടെ വനിതാമാഗസിനായ ഗൃഹലക്ഷ്മിയില്‍  പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ കേസ്. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ. വിനോദ് മാത്യു വില്‍സനാണ് കേസ് നല്‍കിയത്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ ഒന്നാംപ്രതിയായും. പി.വി ചന്ദ്രന്‍, എം.പി ഗോപിനാഥ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളായുമാണ് കേസ്. നടിയും കവര്‍ചിത്രത്തിന്‍റെ മോഡലുമായ ജിലു ജോസഫ് നാലാം പ്രതിയാണ്.

ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണംഎന്നപേരിലാണ് ഗൃഹലക്ഷ്മമി മാഗസിന്‍ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം പ്രസിദ്ധീകരിച്ചത്.

Post A Comment: