ഇതു മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്.തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്ക് വീണ്ടും വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്.
മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി.
മാണി കോഴ വാങ്ങിയതിനു തെളിവു കണ്ടെത്താനായില്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതു മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്. 
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണിക്ക് ഒരു കോടി രൂപ കോഴനല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണത്തിലാണ് വിജിലന്‍്‌സ് മാണിക്കെതിരേ കേസെടുത്തത്.
എന്നാല്‍ ബിജു രമേശ് ഹാജരാക്കിയ സിഡിയില്‍ കൃത്രിമം നടന്നുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. മാണിക്കെതിരേ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായില്ലെന്ന് ജനുവരിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


Post A Comment: